Breaking News

ക്രെഡിറ്റ് കാർഡ് വഴി വൻതുക നൽകാമെന്ന് വാഗ്ദാനം; തട്ടിപ്പ് നടത്തുന്ന സംഘമാണെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്

 



തിരുവനന്തപുരം: ക്രെഡിറ്റ് കാര്‍ഡ് വഴി വന്‍ തുക സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവമാണെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഇതിനായി പരസ്യം നല്‍കിയാണ് ക്രെഡിറ്റ് കാര്‍ഡ് ഉടമകളെ ആകര്‍ഷിക്കുന്നത്.

പരസ്യത്തില്‍ ആകൃഷ്ടരായി തട്ടിപ്പു സംഘവുമായി ബന്ധപ്പെട്ടാല്‍ ഉടന്‍ തന്നെ തട്ടിപ്പുകാരുടെ പ്രതിനിധിയെത്തും. പിന്നിട് കാര്‍ഡ് നമ്പര്‍, സി.വി.വി നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അവശ്യപ്പെടും. സംശയം ഉന്നയിച്ചാല്‍ അവര്‍ ഒഴിഞ്ഞുമാറും. പിന്നീട് ഫോണ്‍ എടുക്കാതാകുകയും ബ്ലോക്ക് ചെയ്യുകയുമാണ് പതിവ്.

ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി അധികമായി തുകപിന്‍വലിക്കുന്നതിനു ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു മറികടക്കാന്‍ സഹായിക്കാമെന്നും തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നു.




ഇതിനായി കമ്മീഷനും നല്‍കണം. ഇത്തരത്തില്‍ കൈക്കലാക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് എടുത്ത് പണം തട്ടുന്ന രീതിയാണു തട്ടിപ്പ് സംഘങ്ങള്‍ സ്വീകരിക്കുന്നത്. കൂടാതെ കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ കൈമാറുന്നവരുമുണ്ട്.

No comments