Breaking News

കാസർകോട് മൊഗ്രാൽപുഴയിൽ നിന്നും അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട ആറ് തോണികൾ പിടികൂടി

കാസർകോട്: ജില്ലയിലെ മൊഗ്രാൽ പുഴയിൽ നിന്നും അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട ആറ് തോണികൾ കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെയും കാസറഗോഡ് ഇൻസ്‌പെക്ടർ അജിത്തിന്റെയും നേതൃത്വത്തിൽ  പോലീസ് സംഘം പിടികൂടി. പോലീസിന്റെ കണ്ണ് വെട്ടിച്ചു മണൽ കടത്തിൽ ഏർപ്പെട്ട തോണികളെ വേറൊരു തോണിയിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പോലീസിന്റെ നീക്കം മനസ്സിലാക്കാൻ  നിരവധി ആളുകളെ ഏർപ്പെടുത്തിയാണ് മൊഗ്രാൽ പുത്തൂരിൽ നിന്ന് അനധികൃമായി മണൽ കടത്തുന്നത്. പോലീസ് സംഘത്തിൽ ഡി വൈ എസ് പി സ്‌ക്വാഡിലെ രാജേഷ്, ഓസ്റ്റിൻ തമ്പി, സുഭാഷ്  കാസറഗോഡ് സ്റ്റേഷനിലെ രാഹുൽ എന്നിവരുണ്ടായിരുന്നു

No comments