Breaking News

കൊന്നക്കാട് കടവത്ത്‌മുണ്ടയിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു



വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്തിലെ കൊന്നക്കാട് കടവത്ത്‌ മുണ്ടയിൽ വീണ്ടും കാട്ടാനകൂട്ടമിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു.

കടവത്ത്‌ മുണ്ടയിലെ തോട്ടുംപുറം കുഞ്ഞുമോന്റെ റബ്ബർ തോട്ടത്തിലാണ്  ശനിയാഴ്ച രാത്രികാട്ടാനകൾ വിഹരിച്ചത്.50 ഓളം  റബ്ബർ മരങ്ങൾ ചവിട്ടി മെതിച്ചനിലയിലാണ്.

റബ്ബർ മരം ചവിട്ടി പൊട്ടിച്ച കാട്ടാനകൾ ഇലയും മരതൊലിയും തിന്നാണ് മടങ്ങിയത്. തിരിച്ചു പോയ വഴികൾ ഉഴുത് മറിച്ചനിലയിലുമാണ്. കടവത്ത്‌ മുണ്ടയിലെ അരീക്കൽ ബിജുവിന്റെ വാഴതോട്ടവും ആനകൾ നശിപ്പിച്ചു. കുലച്ചു പാകമായ 40ഓളം വാഴകൾ നശിപ്പിച്ചു.

പഞ്ചാബിൽ താമസിക്കുന്ന കുഞ്ഞമ്പു,മാധവൻ എന്നിവരുടെ കൃഷി സ്ഥലവും ആനകൾ നിലം പരിശാക്കി. മഞ്ജുചാലിലെ ജോയ് പുതുപ്പള്ളിയുടെ കൃഷിയിടത്തിലും കാട്ടാനകൾ ഇറങ്ങി കാർഷികവിളകൾ നശിപ്പിച്ചു.


കാട്ടാനകൾ കാർഷിക വിളകൾ  നശിപ്പിച്ച  കടവത്ത്‌മുണ്ട, മഞ്ജുചാൽ,പാമത്തട്ട്, പ്രദേശങ്ങൾ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജുകട്ടക്കയത്തിൻ്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ ബിൻസി ജയിൻ, പി.സി രഘുനാഥൻ നായർ എന്നിവർ സന്ദർശിച്ചു.

No comments