Breaking News

ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ അഭിമാന നേട്ടവുമായി കേരളാ ടീം അംഗം വെള്ളരിക്കുണ്ടിലെ ആനന്ദ് സൈബു


വെള്ളരിക്കുണ്ട്: രാജസ്ഥാനിൽ വച്ച് നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 മിക്സഡ് വിഭാഗത്തിൽ കേരളത്തിന് വെള്ളി മെഡൽ നേടിയ കേരള ടീമിൽ വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ താരം ആനന്ദ് സൈബു. വെള്ളരിക്കുണ്ടിലെ സ്വീറ്റികൂൾബാർ ഉടമ സൈബുവിൻ്റേയും  ജോബിയുടേയും മകനാണ് ആനന്ദ്. ആനന്ദ് സൈബുവിൻ്റെ ഈ വർഷത്തെ രണ്ടാമത്തെ മെഡൽ നേട്ടമാണിത്. കഴിഞ്ഞവർഷം അണ്ടർ 17 മത്സരത്തിലും ആനന്ദ് നേട്ടം കൊയ്തിരുന്നു.

No comments