Breaking News

മദർ തെരേസയുടെ ജന്മദിനത്തിൽ വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ അഗതിഅനാഥ ദിനാചരണം നടത്തി


വെള്ളരിക്കുണ്ട്: അഗതികളുടെ അമ്മയായ മദർതെരേസയുടെ നൂറ്റിപ്പതിനൊന്നാം ജന്മദിനത്തിൽ വെള്ളരിക്കുണ്ട് മങ്കയം ഗാന്ധിഭവൻ ലവ് ആൻഡ് കെയറിൽ അഗതി അനാഥ ദിനാചരണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മദർ തെരേസ കാണിച്ചു തന്ന കാരുണ്യവഴികളിലൂടെയാണ് ഗാന്ധിഭവൻ പോലുള്ള സ്ഥാപനങ്ങളും സഞ്ചരിക്കുന്നതെന്ന് ജോമോൻ പറഞ്ഞു.

ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സണ്ണി മങ്കയം സ്വാഗതം പറഞ്ഞു. യൂണിറ്റ് കമ്മിറ്റി അംഗം ജിമ്മി ഇടപ്പാടി അധ്യക്ഷത വഹിച്ചു. സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂൾ മാനേജർ സിസ്റ്റർ ഗ്രേസ് ജന്മദിന കേയ്ക്ക് മുറിച്ചു. സിസ്റ്റർ അർച്ചന, സിസ്റ്റർ ബീന, രക്ഷാധികാരി അഗസ്റ്റിൻ കെ എ, കമ്മിറ്റി അംഗം ഷാജൻ പൈങ്ങോട്ട്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് മാനേജർ ഗംഗ ജെ.പി നന്ദി പറഞ്ഞു.

No comments