Breaking News

ചെറുവത്തൂരിൽ വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്ന പാചകവാതക സിലിണ്ടർ ചോർന്നത് പരിഭ്രാന്തി പടർത്തി അഗ്നിരക്ഷാസേനയെത്തി അപകടം ഒഴിവാക്കി

ചെറുവത്തൂർ : കാടങ്കോട് നെല്ലിക്കാലിലെ കെ പവിത്രന്റെ വീട്ടിലെ പാചകവാതക സിലിണ്ടറിന്റെ അടിഭാഗത്തു നിന്നു വാതകം ചോർന്നത് പരിഭ്രാന്തി പടർത്തി. ചോർന്ന സിലിണ്ടർ വീട്ടുകാർ പുറത്തേക്കു മാറ്റി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. തൃക്കരിപ്പൂരിൽ ഫയർ സ്റ്റേഷനിൽ നിന്നു സിനിയർ അസിസ്റ്റന്റ് ഗ്രേയിഡ് സ്റ്റേഷൻ ഓഫീസർ സി. ശശിന്ദ്രന്റെ  നേതൃത്ത്വത്തിൽ അഗ്നി രക്ഷാസേനയെത്തി വെള്ളമൊഴിച്ച ശേഷം സമീപത്തെ വയലിൽ എത്തിച്ചു വെള്ളത്തിൽ താഴ്ത്തി, ഇതിനിടെ വിവരം ലഭിച്ചതിനെ തുടർന്നെത്തിയ പാചക വാതക വിതരണ കമ്പനി ജിവനക്കാരൻ എംസിൽ ഉപയോഗിച്ച് അടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നു അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ വാതകം പൂർണ്ണമായം തുറന്നു വിട്ടാണ് അപകടം ഒഴിവാക്കിയത്. ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ വി എൻ വേണുഗോപാൽ, വിനിഷ് , ഫയർ ആന്റ് റെസ്ക്യു ഓഫീസർ ഡ്രൈവർ കെ.ടി ചന്ദ്രൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

No comments