Breaking News

ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തിന് സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ ആദരം വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനം മുൻനിർത്തിയാണ് ആദരവ്

വെള്ളരിക്കുണ്ട് : ജീവിത കാലഘട്ടത്തിന്റെ അവസാന നാളുകളിൽ ഒത്തു കൂടിയവർ  രൂപീകരിച്ച സംഘടനയെ ഭരണ സംവിധാനത്തിന്റെ ഭാഗമാക്കിയ പഞ്ചായത്ത് പ്രസിഡന്റിന് വയോജനങ്ങളുടെ ആദരം.


കേരള സീനിയർ സിറ്റിസൺ ഫോറം ബളാൽ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളാണ്  പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയത്തെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചത്.


പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ബളാൽ പഞ്ചായത്തിലെ വയോജങ്ങൾക്ക് ഭരണ സംവിധാനത്തോടൊപ്പം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും അവരുടെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെട്ട് പ്രശ്നപരിഹാരം നടത്തിയുമാണ് രാജു കട്ടക്കയം ബളാൽ പഞ്ചായത്തിലെ വയോജങ്ങളുടെ ആദരവിന് അർഹമായത്.


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വെള്ളരിക്കുണ്ട് മിൽമ ഹാളിൽ നടന്ന ലളിതമായ ആദരിക്കൽ പരിപാടി  പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉത്ഘാടനം ചെയ്തു.


സീനിയർ സിറ്റിസൺ ഫോറം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പുഴക്കര കുഞ്ഞി കണ്ണൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


വാർഡ് മെമ്പർ വിനു കെ. ആർ, ബളാൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി. അബ്‌ദുൾ കാദർ,

ശശിധരൻ എടത്തോട്, പാപ്പച്ചൻ മണിയങ്ങാട്ട്, ബേബി കുഞ്ചിരക്കാട്ട്, ജിമ്മിഎടപ്പാടിയിൽ, എം. പി. ജോസഫ്, മധുസൂദനനൻ കൊടിയൻ കുണ്ട്, ആന്റണി കുമ്പുക്കൽ എന്നിവർ പ്രസംഗിച്ചു.


ബളാൽ പഞ്ചായത്തിൽ നിന്നും സ്ഥലം മാറി പോകുന്ന ജീവനക്കാരൻ കെ. മനോജിനും ചടങ്ങിൽ വെച്ച് സീനിയർ സിറ്റിസൺ ഫോറം ഭാരവാഹികൾ യാത്രയയപ്പ് നൽകി.

വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത്‌ ഓഫീസിൽ എത്തുന്ന വയോജനങ്ങളെ സഹായിക്കാൻ മനോജ്‌ കാണിച്ച സേവനനങ്ങളും അവരുടെ ആവശ്യങ്ങൾ കാലതാമസമില്ലാതെ പരിഹരിച്ചു നൽകിയതിനു മാണ് മനോജിനെ പൊന്നാടയും ഉപഹാരവും നൽകി ആദരിക്കാൻ സീനിയർ സിറ്റിസൺ ഫോറം തയ്യാറായത് എന്ന് പ്രസിഡന്റ് പുഴക്കര കുഞ്ഞികണ്ണൻ നായർ പറഞ്ഞു.

No comments