Breaking News

രാഷ്ട്രീയമവിടെ നിൽക്കട്ടെ, ഇവിടെ മനുഷ്യജീവനാണ് പ്രാധാന്യം ഈസ്റ്റ്എളേരിയിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ പ്രവർത്തകർ കൈകോർത്ത് അത്യാഹിത കോവിഡ് രോഗിക്ക് കരുതലേകി


ചിറ്റാരിക്കാൽ: രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ അവിടെ നിൽക്കട്ടെ, ഇവിടെ പ്രാണന് വേണ്ടി കേഴുന്ന മനുഷ്യ ജീവനാണ് പ്രാധാന്യം. ഇതാ മനുഷ്യത്വത്തിനൊരു ഈസ്റ്റ് എളേരി മാതൃക..

ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ ചട്ടമല പ്രദേശത്ത് ഒറ്റപ്പെട്ട് താമസിച്ചിരുന്ന ഒരു കോവിഡ് രോഗിക്ക് ശ്വാസംതടസം ഉണ്ടാകുകയും സാറ്റുറേഷൻ നില താഴേക്ക് വരുകയും ഉണ്ടായ അത്യാഹിത സാഹചര്യം ഉണ്ടായപ്പോഴാണ് രാഷ്ട്രീയ വ്യത്യാസം മറന്ന് സഹായ ഹസ്തവുമായി ഈസ്റ്റ് എളേരിയിലെ യൂത്ത് കോൺഗ്രസ് നേതാക്കളും ഡിവൈഎഫ്ഐയും കൈകോർത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സോണി പൊടിമറ്റം,ഷിജിത്ത് തോമസ് കുഴുവേലിൽ ഒപ്പം ഡിവൈഎഫ്ഐ നേതാക്കളായ ശരത് എം എം, ദിപിൻ കെ കെ    എന്നിവരും കൈകോർത്തപ്പോൾ ഇവർക്കൊപ്പം പ്രിയേഷ്, അനീഷ് ജോസ് പുത്തൻപുരയ്ക്കൽ എന്നിവരും ഒപ്പം നിന്ന് രോഗിയെ അരകിലോമീറ്ററോളം സ്ട്രക്ച്ചറിൽ ചുമന്ന് ആബുലൻസിൽ എത്തിച്ചു. തുടർന്ന് ഇവരെ കാഞ്ഞങ്ങാട് കോവിഡാശുപത്രിയിൽ പ്രവേശിപ്പിച്ചു.  രോഗിയുടെ നില ഗുരുതരമാണെന്ന് ചിറ്റാരിക്കാൽ എഫ് എച്ച് സി ജീവനക്കാർ പരിശോധനയിലൂടെ മനസിലാക്കിയതിനെ തുടർന്ന് , ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമാക്കലിന്റെ നിർദേശത്തെ തുടർന്നാണ് ഈ രണ്ട് യുവജന സംഘടനകളും മനുഷ്യത്തപരമായ പ്രവർത്തനത്തിന് മുൻപോട്ട് വന്നത്. ഇത്തരം മാതൃകകൾ ഈ കോവിഡ് കാലത്ത് നാടിനെ വ്യത്യസ്തമാക്കുകയാണ്.

1 comment:

  1. ചരിത്രം ഉറങ്ങുന്ന മണ്ണിലൂടെ ഉള്ള യാത്ര വിവരണം ഹൃദ്യമായി. ജൈന ബുദ്ധ വിഹരങ്ങളും ക്ഷേത്രങ്ങളും ഒരുകാലത്ത് വ്യാപകമായി ഉണ്ടായിരുന്നു എന്ന് മനസ്സിലായി. ഇവയൊക്കെയും ആരാണ് നശിപ്പിച്ചത് എന്നത് കൂടി അന്വേഷണത്തിൽ വരുന്നത് നല്ലതായിരിക്കും. പക്ഷേ യാത്രക്കിടയിൽ അതൊന്നും അന്വേഷിക്കാനുള്ള അവസരവും kuravaayirikkumallo.

    ReplyDelete