Breaking News

മഞ്ചേശ്വരത്ത് വന്‍ കുഴല്‍പണ വേട്ട 2,74,6000 രൂപ കാറിൽ നിന്നും പിടികൂടി

കാസർകോട്: ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെയും മഞ്ചേശ്വരം ഐ.പി സന്തോഷ് കുമാറിന്റെയും നേതൃത്വത്തില്‍ തലപ്പാടിയില്‍ വെച്ചു വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനയില്‍ വന്‍ കുഴല്‍പണം പിടികൂടി. 2,74,6000 രൂപയാണ് കെ.എല്‍ 14 എഎ 151 നമ്പര്‍ കാറില്‍ നിന്നും പിടികൂടിയത്. കുഴല്‍ പണം കടത്തിയ കുംബഡാജെ സ്വദേശി ഷിഹാബുദ്ദീനെ (28) അറസ്റ്റ് ചെയ്തു. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ ഭാര്യയെ ഒപ്പം കൂട്ടിയാണ് ആഡംബര വാഹനത്തില്‍ കുഴല്‍ പണം കടത്തിയിരുന്നത്. പരിശോധനയില്‍ ഡിവൈഎസ്പിക്കൊപ്പം സ്‌ക്വാഡ് അംഗങ്ങളും ഹൈവേ പോലീസും ഉണ്ടായിരുന്നു.

No comments