Breaking News

കുടുംബാംങ്ങൾക്കെല്ലാം കോവിഡ്: പ്രതിസന്ധിയിലായ കോടോംബേളൂരിലെ ക്ഷീരകർഷന് ആശ്വാസമായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളും ജാഗ്രതാ വളണ്ടിയർമാരും പുല്ലരിഞ്ഞ് വീട്ടിലെത്തിച്ച് നൽകി


ഇരിയ : കൊവിഡ് ബാധിതരായ ക്ഷീരകർഷകന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പുല്ല് അരിഞ്ഞ് കൊടുത്തു. ഗുരുപുരം കല്ലാംതോലിലെ ക്ഷീരകർഷകൻ്റെ കുടുംബത്തിലെ മുഴുവൻ പേർക്കും കൊവിഡ് ബാധിച്ച് പുറത്തിറങ്ങാൻ കഴിയാതെ പ്രയാസം അനുഭവിക്കുമ്പോൾ പശുക്കൾക്ക് തീറ്റ നൽകാൻ കുടുംബത്തിന്  ആശ്വാസമായി വാർഡ് മെമ്പറും കുടുബശ്രീ അംഗങ്ങളും ജാഗ്രത വളണ്ടിയർമാരും മുന്നിട്ടിറങ്ങി അവരുടെ വീട്ടിലെ പശുവിനും ആടുകൾക്കും തീറ്റ എത്തിച്ചു നൽകി. ബാത്തൂർ പാടശേഖരത്തു നിന്നും സരോജിനി, സാവിത്രി, നീതു, ശ്രീജ, സരസ്വതി എന്നിവരുടെ നേതൃത്വത്തിൽ പുല്ലരിഞ്ഞ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ  പി.ദാമോദരൻ, എം.തമ്പാൻ, റെനീഷ് എന്നിവർ കോവിഡ് ബാധിതൻ്റെ വീട്ടിലെത്തിച്ചു നൽകി.

No comments