Breaking News

കാഞ്ഞങ്ങാട് മരക്കാപ്പ്കടപ്പുറം സ്വദേശിയായ യുവാവിനെ എം.ഡി.എം.എ മയക്കുമരുന്നുമായ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു


കാഞ്ഞങ്ങാട്: കാസറഗോഡ് എക്സൈസ് ഇന്റലിജെന്റ്സിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  ഹോസ്ദുർഗ്ഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ.ഡി യും പാർട്ടിയും ചേർന്ന്  കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം ദേശത്ത് വെച്ച്  3.758 ഗ്രാം എംഡിഎംഎ

കൈവശം വെച്ചതിന് ഹോസ്ദുർഗ് മരക്കാപ്പ് കടപ്പുറത്തെ എം.ശ്യാംമോഹനെ അറസ്റ്റ് ചെയ്ത് എൻ ഡി പി എസ് കേസ്സെടുത്തു.

ഹോസ്ദുർഗ്ഗ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി. അശോകൻ ,കാസറഗോഡ് എക്സൈസ് ഇന്റലിജെന്റ്സ് പ്രിവന്റീവ് ഓഫീസർ എം. അനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ദിനൂപ്, സി. വിജയൻ, പി. പ്രശാന്ത്,ഡ്രൈവർ പി.രാജീവൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

No comments