Breaking News

പറശ്ശിനിക്കടവിൽ ജലഗതാഗത ബോട്ട് സർവീസ് ഇന്നുമുതൽ

കോവിഡ് രോഗ ഭീഷണിക്കിടയിൽ നിറുത്തിവെച്ച പറശ്ശിനിക്കടവിലെ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് 24 മുതൽ പുനരാരംഭിക്കും. രാവിലെ ഒൻപത് മുതൽ ഒൻപതരവരെ അരമണിക്കൂർ വളപട്ടണം പുഴയിൽ ഉല്ലാസ ബോട്ടായി ആദ്യം സർവീസ് നടത്തും. തുടർന്ന് 9.30 മുതൽ പറശ്ശിനിക്കടവ്- മാട്ടൂൽ സർവീസായി ഓടും. 11.30-ന് മാട്ടൂലിൽനിന്ന്‌ തിരിക്കും. വീണ്ടും രണ്ടിന് പറശ്ശിനിയിൽനിന്ന്‌ വളപട്ടണത്തേക്കും തിരിച്ചും സർവീസ് നടത്തും.


25 മുതൽ രാവിലെ 6.30 മുതൽ അരമണിക്കൂർ ഇടവിട്ട് 9.30 വരെ ബോട്ട് പുഴയിൽ ഉല്ലാസബോട്ടായി ഓടും. വൈകുന്നേരം നാല് മുതൽ അരമണിക്കൂർ ഇടവിട്ട് ഏഴ് മണി വരെ ഉല്ലാസബോട്ടായി ഓടിക്കുമെന്ന് ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. അരമണിക്കൂർ സമയത്തെ ഉല്ലാസ ബോട്ടിന് ഒരാൾക്ക് 20 രൂപയാണ് ടിക്കറ്റ് വില. പറശ്ശിനിക്കടവ്-മാട്ടൂൽ സർവീസിന് 30 രൂപയാണ് ടിക്കറ്റ് ചാർജ്. അതേസമയം ജലഗതാഗത വകുപ്പിന്റെ സ്പീഡ് ബോട്ടിന്റെ സർവീസ് കാര്യം ഇനിയും തീരുമാനമായിട്ടില്ല. വിനോദ സഞ്ചാരികളും തീർഥാടകരും വർധിക്കുന്ന മുറക്ക് സർവീസ് വർധിപ്പിക്കാനാണ് തീരുമാനം.


No comments