Breaking News

ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ ഉറവിടമാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുന്നു


കാഞ്ഞങ്ങാട്: ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട്  നഗരസഭ  ഉറവിട മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുന്നു. നഗരസഭയിലെ മുഴുവൻ വീടുകളിലേക്കും മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന് റിംഗ് കംബോസ്റ്റുകൾ വിതരണം ചെയ്യും. ഇതിനായി രണ്ടായിരത്തോളം റിംഗ് കംമ്പോസ്റ്റുകൾ നിർമ്മിച്ചു കഴിഞ്ഞു.സബ്സിഡി നിരക്കിലാണ് ഉപഭോക്താക്കൾക്ക് റിംഗ് കംബോസ്റ്റുകൾ നൽകുന്നത്.2500 രൂപ വിലയുള്ള റിംഗ് കമ്പോസ്റ്റ്  230 രൂപ നിരക്കിലാണ്  വിതരണം ചെയ്യുന്നത്.  ഉപഭോക്താക്കൾക്ക് അവരവരുടെ വീടുകളിൽ റിംഗ് കമ്പോസ്റ്റുകൾ എത്തിച്ച് നൽകും. കൂടാതെ 

 ജൈവമാലിന്യങ്ങൾ  ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയും  അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേന മുഖേന ശേഖരിക്കുകയും ചെയ്യുന്നതിന് സംവിധാനമേർപ്പെടുത്താനും പദ്ധതികൾ ആവിഷ്കരിക്കും. ഒരു വർഷത്തിനുള്ളിൽ ശുചിത്വമുള്ള നഗരവും ആരോഗ്യമുള്ള ജനതയും എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഉതകുന്ന തരത്തിൽ മാലിന്യ സംസ്ക്കരണ പദ്ധതികൾ ആവിഷ്കരിക്കുമെന്ന്  നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത അറിയിച്ചു.

No comments