Breaking News

കാഞ്ഞങ്ങാട് കൊളവയലിലെ ജിയോടവർ മാറ്റി സ്ഥാപിക്കണമെന്നാവശ്യം: റിലേ സമരം പത്താം ദിവസത്തിലേക്ക്


കാഞ്ഞങ്ങാട്: ജിയോ ടവർ ജനവാസ കേന്ദ്രത്തിൽ നിന്നും സമീപത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച റിലേ സമരം  പത്താം ദിവസത്തിലേക്ക് കടന്നു. ഒരോ ദിവസവും  മാറി മാറി  സമരം ചെയ്യുന്ന രീതിയിൽ അഞ്ച് പേരടങ്ങുന ബാച്ച്  തീരുമാനിച്ചാണ് സമരമെന്ന് സമരസമിതി ജനറൽ കൺവീനർ ഉസ്മാൻ കൊത്തിക്കാൽ പറഞ്ഞു. റിലേ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജില്ലയിൽ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടവറാണ് കാറ്റാടിയിലെ ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കുന്നത്. 26 മീറ്റർ താഴ്ചയിലും 36 മീറ്റർ ഉയരത്തിലുമുള്ള വലിയ ടവറാണ് ഇവിടെ സ്ഥാപിക്കുന്നത്. സമീപത്തെ വീടുകളിൽ നിന്നും 3 മീറ്റർ പോലും അകലം പാലിക്കാതെയാണ് ടവറിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 88 കുടുംബങ്ങൾ ഇതിനെതിരെ സമര രംഗത്തുണ്ട്.സമീപത്ത് തന്നെ ടവറിന് അനുയോജ്യമായ സ്ഥലം വിട്ടു നൽകാൻ പ്രദേശവാസികൾ തയ്യാറായിരിക്കുമ്പോഴാണ് എതിർപ്പിനെ അവഗണിച്ച് മൊബൈൽ ടവർ കമ്പനി അധികൃതർ ജനവാസ പ്രദേശത്ത് ടവർ നിർമ്മാണത്തിന് തുടക്കം കുറിച്ചത്.


മണി.കെ കാറ്റാടി, സോന കാറ്റാടി , ജെനീഷ മണി കാറ്റാടി, രാധ കാറ്റാടി ,എ  ദാമോധരൻ ബ്ലോക് മെമ്പർ, വിനോദ് കൊളവയൽ, മാധവി കെ , ശാരദ കാറ്റാടി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

No comments