Breaking News

കാസർകോട് രാജധാനി ജ്വല്ലറി കവർച്ച ഒരു പ്രതി കൂടി പിടിയിൽ


കാസർകോട് രാജധാനി ജ്വല്ലറി കവർച്ച ഒരു പ്രതി കൂടി പിടിയിൽ. കാർക്കല സ്വദേശി മുഹമ്മദ്‌ റിയാസ്(32) ആണ് അറസ്റ്റിലായത്. കർണാടകയിലെ കുദ്രമുഖ് എന്ന സ്ഥലത്തു നിന്നും കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാറും ചേർന്നാണ് പ്രതിയെ പിടികൂടിയത്.


ഡിവൈഎസ്പിയുടെ സ്‌ക്വാഡിൽ എസ്.ഐ ബാലകൃഷ്ണൻ സി.കെ, . എസ്.ഐ നാരായണൻ നായർ, എസ്.ഐ അബുബക്കർ, എ.എസ്.ഐ ലക്ഷ്മി നാരായണൻ, എസ് സി പി ഒ ശിവകുമാർ. സി.പി.ഒമാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല എസ്, സുഭാഷ് ചന്ദ്രൻ, വിജയൻ,നിതിൻ സാരങ്, രഞ്ജിഷ്, സൈബർ സെൽ സിപി ഒ മനോജ്‌  എന്നിവരും  ഉണ്ടായിരുന്നു

No comments