Breaking News

റഗ്ബി അസോസിയേഷൻ പരപ്പ ബാനത്ത് ഒളിമ്പിക്സ് ക്വിസ് നടത്തി


പരപ്പ : കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ ടോക്കിയോ ഒളിമ്പിക്സിൻ്റെ ഭാഗമായി  ബാനം സ്പോർട്സ് സെൻ്റർ ഹാളിൽ ഒളിമ്പിക് ക്വിസ് സംഘടിപ്പിച്ചു. പരപ്പ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  എം ഭൂപേഷ് ഉൽഘാടനം ചെയ്തു. ജില്ലാ റഗ്ബി പ്രസിഡണ്ട് എം എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഗോപാലകൃഷ്ണൻ, അരുൺകുമാർ, വിജയൻ കെ, ടി എം സുരേന്ദ്രനാഥ്, യോങ്ങ് മുഢോ എന്നിവർ സംസാരിച്ചു. അജിനാസ്, ഹൃതിക,ശിവസൂര്യ എന്നിവർ ക്വിസ് മൽസരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിജയികൾക്കുള്ള ഉപഹാര വിതരണം എം ഭൂപേഷ് നടത്തി. ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും അരുൺ നന്ദിയും പറഞ്ഞു.

No comments