Breaking News

കിനാനൂർ കരിന്തളത്ത് കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിൽ തിരിമറി നടത്തുന്നുവെന്ന് ബിജെപി


പരപ്പ: സംസ്ഥാന സർക്കാർ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി വാക്‌സിൻ ചലഞ്ച് ഉൾപ്പെടെ നിരവധി മാർഗ്ഗങ്ങൾ നല്കി വരുന്നതിനിടയിലാണ് കേന്ദ്ര സർക്കാർ സൗജന്യ വാക്‌സിൻ എല്ലാ ജനങ്ങൾക്കും തുല്യതയോടെ നൽകുവാൻ തുടങ്ങിയത്.  വാക്‌സിൻ സംസ്ഥാനത്തു ആവശ്യത്തിനനുസരിച്ചു എത്തിച്ചു കൊണ്ടിരിക്കുമ്പോൾ അവ നീക്കി വെയ്ക്കുകയും, മുൻഗണനയനുസരിച്ചു ലഭിക്കേണ്ട യഥാർത്ഥ പൗരന്മാർക്ക് ലഭിക്കാതെ വരുന്ന സാഹചര്യം സംസ്ഥാനത്തെ പല സ്ഥലങ്ങളിലും റിപ്പോർട്ട്‌ ചെയ്തിരുന്നു. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ്, കിനാനൂർ കരിന്തളം പഞ്ചായത്തിൽ  തങ്ങളുടെ ആളുകൾക്ക് മുൻഗണന നല്കി കൊണ്ട് വാക്‌സിൻ നൽകുന്നുവെന്ന് ബിജെപി പരപ്പ ബൂത്ത് കമ്മറ്റിയുടെ ആരോപണം. പാർട്ടിയുടെ യുവജനസംഘടന പ്രവർത്തകരെയും വേണ്ടപ്പെട്ടവരെയു തിരഞ്ഞു പിടിച്ച് വാക്‌സിൻ നൽകുന്നതിനെതിരെ പരപ്പയിലെ  ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. ബി.ജെ.പി പരപ്പ ബൂത്ത്‌ കമ്മിറ്റി ഭാരവാഹികളായ മുരളീധരൻ, ശശി നമ്പ്യാർ, ഹരി കുപ്പുമാട്, രവീന്ദ്രൻ പാലക്കിൽ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു

No comments