Breaking News

കിനാനൂർ കരിന്തളം പ്രസിഡണ്ട് രാജി വച്ച് അന്വേഷണം നേരിടണമെന്നാവശ്യം: പഞ്ചായത്തോഫീസിന് മുന്നിൽ ധർണ്ണാ സമരവുമായി കോൺഗ്രസ്


കരിന്തളം: കിനാന്നൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടികെ രവിക്കെതിരെ ഉയർന്നുവന്ന അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെക്കുക, ആരോപണം വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റി നേതൃത്വത്തിൽ പഞ്ചായത്തോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മണ്ഡലം കമ്മറ്റി ഉപാധ്യക്ഷൻ സി. ഒ സജി അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.വി ഭാവനൻ, ബാബു കോഹിനൂർ, കെ.പി ബാലകൃഷ്ണൻ , സി വി ഗോപകുമാർ , അജയൻ വേളൂർ,  ജോസ് പനക്കാ തോട്ടം, നോബിൾ മാത്യു, സിജൊ പി.ജോസഫ് , വിജയൻ കക്കാണത്ത് തുടങ്ങിയവർ സംസാരിച്ചു.

No comments