Breaking News

പാരാലിംബിക്സിൽ ഇന്ത്യയ്ക്ക് നേട്ടം തുടരുന്നു: ഷൂട്ടിംഗിൽ വെങ്കല മെഡലുമായി സിംഗ് രാജ്


ടോക്യോ: പാരാലിംപിക്‌സില്‍ ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി. ഷൂട്ടിങ്ങിലാണ് ഇന്ത്യ വെങ്കല മെഡല്‍ നേടിയത്.

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്‌എച്ച്‌ 1 വിഭാഗത്തില്‍ സിംഗ് രാജ് അദാനയാണ് മെഡലിലേക്ക് എത്തിയത്.

216.8 എന്ന സ്‌കോറോടെയാണ് സിംഗ് രാജ് സിങ് വെങ്കല നേട്ടത്തിലേക്ക് എത്തിയത്. ഈ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും ചൈനീസ് താരങ്ങള്‍ക്കാണ്. ഇതോടെ ടോക്യോ പാരാലിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം എട്ടായി. രണ്ട് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇപ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

No comments