Breaking News

ട്രോമാകെയർ വളണ്ടിയർ രക്ഷകനായെത്തി; ഷോക്കേറ്റ് കെട്ടിടത്തിൽ നിന്നും താഴെ വീണ തൃക്കരിപ്പൂർ ഒളവറയിലെ മധുവിനിത് പുതുജന്മം

കാഞ്ഞങ്ങാട്:  ഒളവറയിലെ മധുവിന് ഇത് രണ്ടാം ജന്മം. വീട്ടിൽ അലൂമിനിയം ഫാബ്രിക്കേഷൻ നടത്തി കൊണ്ടിരിക്കേ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് ഒന്നാം നിലയിൽ നിന്നും താഴത്തേക്ക് വീണ മധുവിനെ ട്രോമാകെയർ വളണ്ടിയർ ഹാരിസ് പുനത്തിൽ തക്ക സമയത്ത് സി പി ആർ നൽകി ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ബോധമില്ലാതെ താഴെ വീണ മധു ശ്വാസവും ഹൃദയവും നിലച്ച നിലയിലായിരുന്നു. അയൽവാസിയായ ഹാരിസ് ട്രോമാകെയറിൻ്റെ ശാസ്ത്രീയ പരിശീലനം നേടിയത് തുണയായി . ചന്തേര ജനമൈത്രി ട്രാക്ക് വളണ്ടിയർ കാർഡുള്ള സംഘാംഗമാണ് ഹാരിസ് . 

മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് പിന്തുണയോടെയാണ് ട്രാക്കിൻ്റെ പ്രവർത്തനം . ഇതിനകം ജില്ലയിൽ ആറായിരത്തോളം പേർക്ക് ശാസ്ത്രീയ പരിശീലനം നൽകി കഴിഞ്ഞു. പ്രഥമ ശുശ്രൂഷ, റോഡ് സേഫ്റ്റി , അടിയന്തിര ഘട്ടങ്ങളിലെ ഇടപെടൽ എന്നീ വിഷയങ്ങളിൽ മുഴുദിന പരിശീലനമാണ് ട്രാക്ക് സംഘടിപ്പിച്ചു വരുന്നത് '

ജീവൻ രക്ഷാപ്രവർത്തനം നടത്തിയ ഹാരിസ് പി കെ പുനത്തിലിന് ട്രോമാകെയർ ആദരിച്ചു. ചടങ്ങിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ വി ബാലകൃഷ്ണൻ മുഖ്യാതിഥിയായി 'ട്രാക്ക് പ്രസിഡൻറ് എം കെ രാധാകൃഷ്ണൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി വി വേണുഗോപാലൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ പ്രസാദ്, അസി ഇൻസ്പെക്ടർമാരായ പി പ്രദീപ്, സജിത്കുമാർ ജനമൈത്രി സി പി ഒ പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. ട്രാക്ക് ലൈഫ് മെമ്പർമാരായ ഭാർഗവൻ പി, പത്മനാഭൻ , എൻ ബി ജയകൃഷണൻ, ഷൗക്കത്തലി, മുഹമ്മദ് സാലി മറ്റ്  പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

No comments