Breaking News

കരിന്തളം തലയടുക്കത്ത് മിയാവാക്കി പച്ചതുരുത്ത് ഒരുങ്ങി 100 ഇനങ്ങളിൽപ്പെട്ട 1800 വൃക്ഷ തൈകളാണ് ഇവിടെ വച്ചു പിടിപ്പിച്ചത്

കരിന്തളം: പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് & സിറാമിക് പ്രൊഡക്സ് ലിമിറ്റഡ് കരിന്തളം തലയടുക്കത്ത് പ്രഖ്യാപിച്ച മിയാവാക്കി പച്ചതുരുത്ത് ഒരുങ്ങി.100 ഇനങ്ങളിൽപ്പെട്ട 1800 വൃക്ഷ തൈകളാണ് ഇവിടെ വെച്ചു പിടിപ്പിച്ചിരിക്കുന്നത്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന  Back to Nature എന്ന സ്ഥാപനമാണ് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നത്. തികച്ചും ശാസ്ത്രീയമായ രീതിയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതു പോലുള്ള പുതിയ രണ്ടു പച്ചതുരുത്തുകൾ കൂടി കമ്പനി വിഭാവനം ചെയ്യുന്നു. ഹരിത കേരള മിഷൻ, സോഷ്യൽ ഫോറസ്ട്രി, ഔഷധി, എന്നിവിടങ്ങളിൽ നിന്നും വൃക്ഷ തൈകൾ ലഭിച്ചിരുന്നു. ഇതു പോലെ മറ്റു പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു.

No comments