Breaking News

വളർത്തു താറാവുകളെ നഷ്ടപ്പെട്ട കിനാനൂർ കരിന്തളം കോളംകുളത്തെ ശാലിനിക്ക് കൈത്താങ്ങായി 'മണ്ണിൻ്റെ കാവലാൾ, വാട്സ്ആപ്പ് കൂട്ടായ്മ ഓണസമ്മാനമായി ശാലിനിക്ക് പത്ത് താറാവുകൾ നൽകി

ബിരിക്കുളം: പത്ത് ദിവസം മുമ്പാണ് ശാലിനിയുടെ വളർത്ത് താറാവുകളെ സാമൂഹ്യദ്രോഹികൾ ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നത്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട  മണ്ണിൻ്റെ കാവലാൾ വാട്സ്ആപ്പ് കൂട്ടായ്മയാണ് ശാലിനിക്ക് ഓണസമ്മാനമായി പത്ത് താറാവുകളെ സമ്മാനിച്ചത്. ശാലിനി കൂടി അംഗമായ കർഷകരുടെ കൂട്ടായ്മയാണ് മണ്ണിൻ്റെ കാവലാൾ. താറാവുകളെ നഷ്ടപ്പെട്ട വിഷമത്തിൽ കഴിഞ്ഞിരുന്ന ശാലിനിക്ക് കൈത്താങ്ങും ആശ്വാസവും പകർന്നാണ് മണ്ണിൻ്റെ കാവലാൾ കൂട്ടായ്മ പ്രതിനിധികൾ എത്തിയത്.

No comments