Breaking News

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ നിർമ്മാണ തൊഴിലാളി യൂണിയൻ(CITU) കോട്ടപ്പാറ യൂണിറ്റ് അനുമോദിച്ചു


 കാലിച്ചാനടുക്കം: നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കോട്ടപ്പാറ യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കാലിച്ചാനടുക്കം കോട്ടപ്പാറയിൽ നടന്ന പരിപാടി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ.ആർ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ ഉപഹാരങ്ങൾ നൽകി. സി. രാജേന്ദ്രൻ, പി.മനോജ് കുമാർ, റനീഷ് കണ്ണാടിപ്പാറ തുടങ്ങിയവർ സംസാരിച്ചു. പി.മഹേഷ് സ്വാഗതം പറഞ്ഞു.

No comments