Breaking News

കൊന്നക്കാട് 'സ്റ്റാർകൈത്താങ്ങ്' കൂട്ടായ്മയുടെ ചികിത്സാ സഹായ വിതരണം തുടരുന്നു..


വെള്ളരിക്കുണ്ട്: കൊന്നക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റാർ കൈത്താങ്ങ് കൂട്ടായ്മയുടെ രണ്ടാഘട്ട ചികിത്സ ധനസഹായവിതരണം കൊന്നക്കാട് നടന്നു. പൈതൃകം ഓഡിറ്റോറിയത്തി വച്ച് വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി വാർഡ് മെമ്പർ പി.സി രഘുനാഥിന് ചെക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.

സുരേഷ് പത്രവളപ്പിന്റെ അദ്ധ്യക്ഷതയിൽ യോഗനടപടികൾ ആരംഭിച്ചു. പി.സി രഘുനാഥ്, ശ്രീജിത്ത്,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ പ്രദീപ് സ്വാഗതവും പി.എസ് വേണു നന്ദിയും പറഞ്ഞു.

No comments