Breaking News

വീട്ടിൽ പഠന വെളിച്ചം നൽകി കുന്നുംകൈ യുപിയിലെ കെ എസ് ടി എ അധ്യാപകർ രണ്ട് കുട്ടികളുടെ വീട്ടിൽ വൈദ്യുതിയെത്തിച്ചു


കുന്നുംകൈ : 'അരികിലുണ്ട് അധ്യാപകർ വീട്ടിലൊരു വിദ്യാലയം" പദ്ധതിയുടെ ഭാഗമായി കുന്നുംകൈ യുപി, കെ എസ് ടി എ യൂണിറ്റിൻ്റെ നേതൃത്വത്തിൽ രണ്ട് വീട്ടുകാർക്ക് കറൻ്റ് കണക്ഷൻ നൽകി.  കോവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനത്തോടൊപ്പം സമുഹത്തിനും കുട്ടികൾക്കുമായി അടിസ്ഥാന ആവശ്യങ്ങൾ ചെയ്തു കൊടുക്കുക എന്ന സംഘടനാ തിരുമാനത്തിൻ്റെ ഭാഗമായാണ് ഇത് നടത്തിയത്. കുന്നുംകൈ മുക്കടയിലെ ബാബുവിൻ്റേയും ശ്രീകലയുടേയും വീട്ടിലും വിനീതിൻ്റേയും അതിരയുടേയും വീട്ടിലുമാണ് വൈദ്യുതി കണക്ഷൻ ലഭിച്ചത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന ശ്രീരാഗ് , അഞ്ചാം ക്ലാസിൽ പഠിക്കുന്ന ശ്രീരാജ് , കാർത്തിക് എന്നിവർക്ക് അരണ്ട വെളിച്ചത്തിൽ നിന്നും ഇനി വെള്ള വെളിച്ചത്തിൽ പഠനം തുടരാം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ലക്ഷ്മി സ്വിച്ച് ഓൺ കർമം നിർവഹിച്ചു. കെ. എസ് ടി എ ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ അഭിവാദ്യമർപ്പിച്ചു. വാർഡ് മെമ്പർമാരായ ഇ ടി ജോസ് , റൈഹാനത്ത് , ജില്ലാ എക്സിക്യൂട്ടിവ് വി കെ റീന , എം ബിജു , കെ കെ നാരായണൻ , ബിജു എം എസ് , രമ്യ എന്നിവർ സംസാരിച്ചു .കെ സുകന്യ സ്വാഗതവും രാഹുൽ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിനോടൊപ്പം  ശ്രീരാജ് , ശ്രീരാഗ് എന്നീ കുട്ടികൾക്ക് സംഘടനയുടെ  പഠനക്കിറ്റും വിതരണം ചെയ്തു .

No comments