Breaking News

വെസ്റ്റ്എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തിൽ കുന്നുംകൈയിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു


 

കുന്നുംകൈ: ചരിത്രത്തിന്റെ അപനിർമിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ എന്ന ശീർഷകത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നുംകൈയ്യില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി ഉമര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജാതിയില്‍ ഹസൈനാര്‍ അധ്യക്ഷനായി. ജനറൽ സിക്രട്ടറി എ.ദുൽകിഫിലി, എൻ പി അബ്ദുൾ റഹ്മാൻ, യൂത്ത് ലീഗ് ജനറൽ സിക്രട്ടറി എം.മുഹമ്മദലി, ട്രഷറർ എ.പി.കെ.ശിഹാബ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. ഇസ്മായിൽ, മെമ്പർ എം.വി.ലിജിന, പി.പി.സി.ശുഹൈൽ, കെ.എൻ. അബ്ദുൾ റഹ്മാൻ ഹാജി, റസാഖ് ഹാജി, ഹക്കീം ഹസനി, ത്വൽഹത്ത് പെരുമ്പട്ട എന്നിവർ സംസാരിച്ചു.

No comments