Breaking News

റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം


 

ഷാര്‍ജ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48), പുതിയങ്ങാടി സ്വദേശി നജ്മ മന്‍സിലില്‍ ഫിറോസ് പള്ളിക്കണ്ടി (46) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച വാഹനത്തിനുപിന്നില്‍ ട്രെയിലര്‍ ഇടിച്ചായിരുന്നു അപകടം.ഫിറോസ് ആണ് വാഹനമോടിച്ചിരുന്നത്, ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.ജോലികഴിഞ്ഞ് താമസയിടത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ദിബ്ബ മോഡേണ്‍ ബേക്കറിയിലെ ജീവനക്കാരാണ് മരിച്ച ശിവദാസും ഫിറോസും.

No comments