Breaking News

സാമ്പത്തിക പ്രതിസന്ധി: ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു



കൊല്ലം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കുണ്ടറ കൈതക്കോട്ട് കല്ലു സൗണ്ട്‌സ് ഉടമ സുമേഷാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സുമേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇതോടെ ഏഴായി. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ ലൈറ്റ്‌സ് ആന്റ്‌സ് സൗണ്ട്‌സ് ഉടമകള്‍ പലരും വലിയ കടക്കെണിയിലാണ്.


കഴിഞ്ഞ ലോക്ഡൗണിന് മുമ്പ് ഭാര്യയുടെയും തന്റെയും പേരിലുള്ള വസ്തുവകകള്‍ പണയപ്പെടുത്തി രണ്ട് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് സുമേഷ് കല്ലു സൗണ്ട്‌സ് എന്ന പേരില്‍ സ്വന്തമായി സ്ഥാപനം തുടങ്ങിയത്.

എന്നാല്‍ ലോക്ഡൗണില്‍ പൊതുപരിപാടികള്‍ ഇല്ലതായതോടെ ജോലി കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടി.ഇതോടെ സുമേഷ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

No comments