Breaking News

സംസ്ഥാന എൻജിനീയറിങ്-ഫാർമസി പ്രവേശന പരീക്ഷയായ KEAM വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു മലയോരത്ത് വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് സ്ക്കൂളിലാണ് പരീക്ഷാകേന്ദ്രം

 


സംസ്ഥാന എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷയായ കീം വിവിധ കേന്ദ്രങ്ങളിൽ തുടങ്ങി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളിൽ 1,12,097 പേർ​ പരീക്ഷ എഴുതുന്നുണ്ട്. ദുബൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. കൊവിഡ് സാഹചര്യത്തിൽ തിരക്കൊഴിവാക്കാനായി 77 താലൂക്കുകൾ കേന്ദ്രീകരിച്ച്​​ 415 പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കി. മലയോരത്ത് വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ജനകീയ സഹകരത്തോടെ കിം പരീക്ഷക്കുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 400 കുട്ടികളാണ് സെൻ്റ്. ജുഡ്സിൽ പരീക്ഷയെഴുതുന്നത്.

വിദ്യാർത്ഥികൾക്കായി കെ.എസ്.ആ‌ർ.ടി.സി പ്രത്യേക സ‌ർവീസ് നടത്തുന്നുണ്ട്. കൊവിഡ്​ ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും പരീക്ഷ എഴുതാൻ പ്രത്യേക ക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്. രാവിലെ പത്ത്​ മുതൽ 12.30 വരെ ​ ഫിസിക്സ്​, കെമിസ്​ട്രി പരീക്ഷയും ഉച്ചക്ക്​ 2.30 മുതൽ അഞ്ച്​ വരെ​ കണക്ക്​ പരീക്ഷയും നടക്കും

No comments