Breaking News

മലയോര കർഷകർക്ക് ആദരം : കർഷകർക്ക് ക്യാഷ് അവാർഡും പുരസ്കാരവുമേർപ്പെടുത്തി പനത്തടി സർവീസ് സഹകരണ ബാങ്ക്

രാജപുരം: മലയോരത്തിൻ്റെ കർഷക പ്രതിഭകൾക്ക് ആദരവുമായി പുരസ്കാരമേർപ്പെടുത്തി പനത്തടി സർവീസ് സഹകരണ ബാങ്ക്. 2001 രൂപയും പ്രശസ്തി ഫലകവുമാണ് അവാർഡ്. ബാങ്ക് പരിധിയിൽ വരുന്ന മികച്ച കർഷക,  കർഷകൻ (40 വയസ്സിന് മുകളിൽ ), മികച്ച യുവകർഷക, യുവ കർഷകൻ ( 18 മുതൽ 40 വയസ്സുവരെ), കുട്ടി കർഷകർക്കായി കർഷക തിലകം, കർഷക പ്രതിഭ, പനത്തടി സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ്പയെടുത്ത് കൃഷിയൊരുക്കിയ മികച്ച സംഘം എന്നിങ്ങനെയാണ് പുരസ്കാരം നൽകുക. ജേതാക്കളെ കണ്ടെത്താനുള്ള എൻട്രികൾ ഓഗസ്റ്റ് 12-നകം ബാങ്കിൽ ലഭിച്ചിരിക്കണം. ഇവയിൽ നിന്നും അവാർഡ് സമിതി നടത്തുന്ന പരിശോധനയിലൂടെയാണ് കർഷക പ്രതിഭകളെ കണ്ടെത്തുക. കർഷക ദിനമായ ചിങ്ങം ഒന്നിന് പൂടംകല്ല് ബാങ്ക് ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും. ജില്ലയിൽ ആദ്യമായാണ് ഒരു സഹകരണ സ്ഥാപനം കർഷകരെ പ്രോത്സാഹിപ്പിക്കാൻ പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നത്.

No comments