Breaking News

ഓൺലൈൻ ബിസിനസിലൂടെ ലഭിച്ച ആദ്യ വരുമാനം പെൺകുട്ടിയുടെ ചികിത്സാ സഹായത്തിനായി നൽകി പരപ്പയിലെ യുവാക്കൾ

പരപ്പ: ഓൺലൈൻ ബിസിനസിലുടെ ലഭിച്ച ആദ്യ വരുമാനം പെൺകുട്ടിയുടെ ചികിത്സാ ധനസഹായത്തിനായി കൈമാറി പരപ്പയിലെ അജീഷും രാജേഷും. തലച്ചോറിൽ ഫിക്സ് ബാധിച്ച് ചികിത്സ തേടുന്ന കോടോംബേളൂർ പാടിയരയിലെ ബിജു സുമ ദമ്പതികളുടെ മകൾ 13 വയസുകാരി സിൽനയുടെ തുടർ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം ആവശ്യമാണെന്ന വാർത്ത മലയോരം ഫ്ലാഷ് പ്രസിദ്ധീകരിച്ചിരുന്നു, വാർത്ത കണ്ട പരപ്പയിലെ സിറ്റിസൺ പിക്കപ്പ് &ടിപ്പർ സർവ്വീസ് ഉടമകളായ യുവാക്കൾ സഹായഹസ്തവുമായി മുമ്പോട്ടു വരികയായിരുന്നു. ഇവർ അടുത്തിടെ തുടങ്ങിയ ഓൺലൈൻ ബിസിനസിലൂടെ ലഭിച്ച ആദ്യ വരുമാനമായ എട്ടായിരം രൂപയാണ് സിൽനയുടെ ചികിത്സയ്ക്കായി വീട്ടിലെത്തി തുക കുടുംബത്തിന് കൈമാറി

No comments