Breaking News

സപര്യ സാംസ്കാരിക സമിതിയുടെ രാമായണ കവിതാ പുരസ്കാരം ശ്രീനിവാസൻ തുണേരിക്ക്


കാഞ്ഞങ്ങാട്: രാമായണമാസത്തോടനുബന്ധിച്ച് സപര്യ സാംസ്കാരിക സമിതി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച രാമായണ കഥാപാത്രം ഊർമ്മിളയെ ആസ്പദമാക്കി നടത്തിയ കവിതാ മത്സരത്തിലെ മികച്ച രചനയ്ക്കുളള രാമായണ കവിതാ പുരസ്കാരം ശ്രീനിവാസൻ തുണേരിക്ക് ലഭിച്ചു. കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ഫലകവും കാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം കോഴി ക്കോട് ജില്ലയിലെ തുണേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ മേൽശാന്തി യാണ് ശ്രീനിവാസൻ 


കാലിക്കറ്റ് സർവകലാശാല ഇൻർസോൺ കവിതാ രചനയിൽ നാലുതവണ ഒന്നാംസ്ഥാനം തിരൂർ തുഞ്ചൻ ഉത്സവം ദ്രുതകവിതാ പുരസ്ക്കാരം, അങ്കണം സാംസ്ക്കാരിക വേദി ടി.വി. കൊച്ചുബാവ സ്മാരക കവിതാ അവാർഡ് എറണാകുളം ജനകീയ കവിതാവേദി ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്ക്കാരം നല്ലെഴുത്ത് കാവ്യാങ്കണം അവാർഡ് എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൗനത്തിന്റെ സുവിശേഷം എന്ന കവിതാ സമാഹാരവും മഴ മുറിവുകൾ എന്ന ഓഡിയോ കവിതാ സി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ സ്മിത, മക്കൾ: നീഹാര, അഗ്നിവേശ്


240 രചനകളിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. ഡോ.ആർ, സി. കരിഷത്ത് സുകുമാരൻ പെരിയർ, പ്രാപൊയിൽ നാരായണൻ, ആനന്ദകൃഷ്ണൻ എടച്ചേരി ശ്യാം ബാബു വെള്ളിക്കോത്ത് എന്നിവരാണ് വിധികർത്താക്കൾ. പ്രത്യേക ജൂറി പുരസ്കാരം ബാലഗോപാലൻ കാഞ്ഞങ്ങാട്, രാജേഷ് പനയന്തട്ട ശ്രീകല ചിങ്ങോലി, ഗിരിജ വാര്യർ പുതുപരിയാരം എന്നിവർക്കും ലഭിച്ചു. ആഗസ്ത് 15 ന് കാഞ്ഞങ്ങാട് വെച്ച് പുരസ്കാര സമർപ്പണം നടക്കും. പത്ര സമ്മേളനത്തിൽ മുഖ്യ രക്ഷാധികാരി സുകുമാരൻ പെരിയച്ചൂർ, സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദകൃഷ്ണൻ എടച്ചേരി, പ്രാപ്പൊയിൽ നാരായണൻ, അനിൽകുമാർ പട്ടേന, രാംഗോകുൽ പെരിയ സംബന്ധിച്ചു.

No comments