Breaking News

എല്‍. ബി. എസ് കാഞ്ഞങ്ങാട്, കാസർകോട് ഉപകേന്ദ്രങ്ങളിൽ ദീര്‍ഘകാല, ഹ്രസ്വകാല കോഴ്സുകള്‍ പഠിക്കാം


കാസർഗോഡ്: എല്‍. ബി. എസ്. സെന്റര്‍ ഫോര്‍  സയന്‍സ് ആന്റ് ടെക്നോളജിയുടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഉപകേന്ദ്രങ്ങളില്‍  ആഗസ്റ്റ് 20 ന് ആരംഭിക്കുന്ന ദീര്‍ഘകാല, ഹ്രസ്വകാല കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി. സി. എ), ആറു മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡി. സി. എ. സോഫ്റ്റ്വെയര്‍),  നാലുമാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ വിത്ത് മലയാളം കമ്പ്യൂട്ടിങ്, മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡാറ്റാഎന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ  കോഴ്സുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡി. സി. എ കോഴ്സിലേക്കും പത്താം തരം യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാഎന്‍ട്രി കോഴ്സിലേക്കും അപേക്ഷിക്കാം.  വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in/services/courses  ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട്:  9809803022, കാഞ്ഞങ്ങാട് :   9447240174

No comments