Breaking News

മദർ തെരേസയുടെ ജൻമദിനം അഗതിദിനമായി ആചരിച്ച് ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർനാഷണൽ

ചിറ്റാരിക്കാൽ : മദർ തെരേസയുടെ ജൻമദിനം അഗതിദിനമായി ആചരിച്ച് ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർ നാഷണൽ. വൈസ് നിവാസിൽ നടന്ന മദർ തെരേസ അനുസ്മരണം വൈസ് മെൻ ചാപ്റ്റർ മെബർ എൻ റ്റി സെബാസ്റ്റ്യൻ നടുവിലേക്കുറ്റ് ഉദ്ഘാടനം ചെയ്തു. പ്രസിണ്ടന്റ് ഷിജിത്ത് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഷാജു ചെരിയംകുന്നേൽ, വിൻസെന്റ് ഇലവത്തുങ്കൽ, ജെയിംസ് പുതുമന എന്നിവർ നേതൃത്വം നൽകി. അഗതികളുടെ അമ്മയായ മദർതെരേസയുടെ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. തുടർന്ന് വൈസ്നിവാസിലെ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ച് മദർ തെരേസയുടെ ജൻമദിനം ആഘോഷിച്ചു.

1 comment:

  1. She did very well job and many people are inspired by her because she increased the level of humanity and taught moral lessons about how to spend a successful life. She also favoured poor people and helped them a lot. I also joined her birthday ceremony. Assignment writing services.

    ReplyDelete