Breaking News

യോഗ ടീച്ചർ ട്രെയിനിങ് ഡിപ്ലോമ (DYT) കോഴ്സിന് ഓഗസ്റ്റ് 31വരെ അപേക്ഷിക്കാം തൃക്കരിപ്പൂർ ചേതന യോഗ സെന്ററാണ് പഠനകേന്ദ്രം


കാസർഗോഡ്: സ്റ്റേറ്റ് റിസോഴ്സ് സെന്റർ (എസ്സ്ആർസി ) കമ്മ്യൂണിറ്റി കോളേജ്   യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഒരുവർഷ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ചേതന യോഗ സെന്റർ ആണ് പഠന കേന്ദ്രം. പ്ലസ്ടു  അടിസ്ഥാന യോഗ്യതയായുള്ള കോഴ്സിന് ഉയർന്ന പ്രായ പരിധി ഇല്ല. വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്ക് കുടി പങ്കെടുക്കാവുന്ന തരത്തിൽ പൊതു അവധിദിവസങ്ങളിൽ ആണ് ക്ലാസുകൾ ഉണ്ടായിരിക്കുക.  ഒരു വർഷമാണ് കാലാവധി.എസ്സ്ആസി നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചവർക്കു രണ്ടാം സെമസ്റ്ററിലേക്കു ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാവുന്നതാണ്. അപേക്ഷ ഫോറവും പ്രോസ്പെക്ടസും സെന്ററിൽനിന്നും നേരിട്ടോ  https://srccc.in/download   എന്നലിങ്കിൽ നിന്നും ലഭ്യമാകും.ഓഗസ്റ്റ് 31 ആണ് അപേക്ഷ സമർപ്പിക്കേണ്ടുന്ന അവസാന തിയ്യതി. കൂടുതൽ    വിവരങ്ങൾക്ക്   8129119129(W)/ 9495654737/   9847563289/  9847349672   നമ്പറിൽ ബന്ധപെടുക. ഡയറക്ടർ ,സ്റ്റേറ്റ് റിസോഴ്സ് സെന്റർ , നന്ദാവനം,വികാസ് ഭവൻ പി.ഓ, തിരുവനന്തപുരം 33 ,  എന്ന വിലാസത്തിൽ അപേക്ഷ നൽകാവുന്നതാണ്.   വിവരങ്ങൾക്ക്  www.srccc.in എന്ന വെബ് സൈറ്റോ സന്ദർശിക്കാം.

No comments