ദേശീയപാത വികസനം; ഏറ്റെടുത്ത ഭൂമിയിലെ വസ്തു വകകള്‍ പൊളിച്ചുമാറ്റല്‍ ആരംഭിച്ചു
ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. യു.എല്‍.സി.സി.എസ് കാസര്‍കോട് എക്‌സ്പ്രസ് വേ ലിമിറ്റഡിനാണ് നിര്‍മ്മാണ കരാര്‍. വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി നിലവിലുള്ള പാതയുടെ ഇരുഭാഗങ്ങളിലുമായി ദേശീയപാത അതോറിറ്റി ഏറ്റെടുത്ത വീടുകള്‍, ചുറ്റുമതിലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ പൊളിച്ചുമാറ്റല്‍ നടപടികള്‍ ആരംഭിച്ചതായി ദേശിയപാത പദ്ധതി നിര്‍വഹണ യൂണിറ്റ് പ്രൊജക്ട് ഡയരക്ടര്‍ അറിയിച്ചു.
നഷ്ടപരിഹാര തുകയില്‍ നിന്നും കെട്ടിട മൂല്യത്തിന്റെ ആറ് ശതമാനം കുറച്ചു കിട്ടിയ ഭൂ ഉടമകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കണം. ഇല്ലെങ്കില്‍ കെട്ടിട അവശിഷ്ടങ്ങളില്‍ ഭൂവുടമകള്‍ക്ക് യാതൊരു അവകാശവും ഉണ്ടായിരിക്കില്ല. ദേശീയപാത അതോറിറ്റി ഇതുവരെ ഭൂമി കൈവശപ്പെടുത്താത്ത ഭൂ ഉടമകള്‍ക്ക് ഭൂമി കൈമാറി മൂന്ന് ദിവസത്തിനുള്ളില്‍ കെട്ടിട ഭാഗങ്ങള്‍ എടുക്കാം. ഇല്ലെങ്കില്‍ പൊളിച്ചു മാറ്റുമ്പോള്‍ കെട്ടിട അവശിഷ്ടങ്ങളില്‍ അവകാശങ്ങളുണ്ടായിരിക്കില്ലെന്നും പ്രൊജക്ട് ഡയരക്ടര്‍ അറിയിച്ചു.
No comments