Breaking News

അകാലത്തിൽ വിടവാങ്ങിയ യുവനേതാവ് വിനോജ് മാത്യുവിനെ കനകപ്പള്ളി പൗരാവലി അനുസ്മരിച്ചു


 

വെള്ളരിക്കുണ്ട് : കൽക്കത്തയിൽ വെച്ച് നിര്യാതനായ യൂത്ത്‌ കോൺഗ്രസ്സ് മുൻ ബളാൽ മണ്ഡലം കമ്മറ്റി പ്രസിഡന്റ് വിനോജ് മാത്യുവിനെ കനകപള്ളിയിലെ പൗരാവലി അനുസ്മരിച്ചു.

വ്യാഴാഴ്ച്ച വൈകിട്ട് കനകപ്പള്ളി സെന്റ് മാർട്ടിൻ ഡി പൊറസ് ദേവാലയ പാരിഷ് ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ ബളാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.


ഫാദർ പീറ്റർ കനീഷ്,ഫാദർ ഫ്രാൻസിസ് അടപ്പൂർ, മദർ സുപ്പീരിയർ വിക്ട്ടോറിയ, മുസ്ലിംലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി സെക്രട്ടറി എ.സി. എ. ലത്തീഫ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ബളാൽ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  ടി. അബ്ദുൾ കാദർ, ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എം. പി. ജോസഫ്, കെ.കരുണാകരൻനായർ. ടി.മോഹനൻ,ഉത്തമൻ വെള്ളരിക്കുണ്ട് ,വ്യാപാരി  വ്യവസായി പരപ്പ യൂണിറ്റ് പ്രസിഡന്റ് വിജയൻ കോട്ടക്കൽ, പ്രിൻസ് ജോസഫ്, ഡെന്നിസ് ജോസഫ്, പി. സി.രാജു. ബിജു ചാമക്കാലയിൽ, കെ.അച്യുതൻ, ലൂയിസ് കെ. എം. സൂരജ്, കനകപ്പള്ളി, തോമസ് കാറ്റോട്ട്, രവീന്ദ്രൻ കനകപ്പള്ളി, ബെന്നി. കെ, കെ.ബേബി സെബാസ്റ്റിൻ തുടങ്ങിയവർ വിനോജിനെ അനുസ്മരിച്ച് സംസാരിച്ചു.

No comments