Breaking News

പുഴുശല്യം: പരപ്പ പ്രതിഭാ നഗറിൽ വ്യാപകമായി നെൽകൃഷി നശിച്ചു


പരപ്പ: പരപ്പ പ്രതിഭനഗറിൽ  പുഴുശല്യത്താൽ നെൽകൃഷി നശിച്ചു. കോയിത്തട്ട നാരായണി, കെ.ടി ശ്രീധരൻ എന്നിവരുടെ നാൽപ്പത് സെൻ്റ് വരുന്ന നെൽക്കൃഷിയാണ് പുഴു കയറി നശിപ്പിച്ചത്. ഒരു മാസം മുമ്പാണ് ഇവിടെ നെൽകൃഷി ഇറക്കിയത്. കൃഷിഭവനിൽ നിന്നും കിട്ടിയ പുതിയ ശ്രേയ നെൽവിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ഒരാഴ്ച്ചയായി പുഴുശല്യം തുടങ്ങിയിട്ട് ഇപ്പോൾ നെൽച്ചെടി പൂർണ്ണമായും നശിപ്പിച്ചതായി കർഷകർ പറഞ്ഞു. കാൽ ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃഷിഭവൻ അധികൃതരെ വിവരമറിയിച്ച് കാത്തിരിക്കുകയാണ് കർഷകർ.

No comments