Breaking News

അനിശ്ചിതത്വം നീങ്ങി കിളിയളം-വരഞ്ഞൂർ-കമ്മാടം റോഡ് പണി ഉടൻ പുനരാരംഭിക്കും ഉത്തരവിറങ്ങി


പരപ്പ: അനിശ്ചിതത്വം നീങ്ങി കിളിയളം-വരഞ്ഞൂർ- കോട്ടപ്പാറ - കമ്മാടം റോഡ് പണി ഉടൻ പുനരാരംഭിക്കും. ഉത്തരവിറങ്ങി .കരാറ്കാരന്റെ അനാസ്ഥ മൂലം പണി ഇഴഞ്ഞ് നീങ്ങിയതിനാൽ നിശ്ചിത സമയപരിധിക്കുള്ളിൽ പണി പൂർത്തിയാക്കാതിരുന്നതിനെ തുടർന്ന് കിഫ്ബി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. 2016-17 ൽ സംസ്ഥാന ബഡ്ജറ്റിൽ കിഫ്ബിയിലുൾപ്പെത്തി ഫണ്ട് അനുവദിച്ച റോഡ് 251466273/ - രൂപക്ക് ആണ് കുദ്രോളി കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമറ്റഡ് കമ്പനി ടെണ്ടർ എടുത്തത്. 2019 - ജനുവരിയിൽ എഗ്രിമെന്റ് വെച്ച് ആരംഭിച്ച പണി 18 മാസത്തിനുള്ളിൽ പൂർത്തി കരിക്കേണ്ടതായിരുന്നു. എന്നാൽ കരാറുകാരൻ തികഞ്ഞ അനാസ്ഥയായിരുന്നു കാണിച്ചത്. ആവശ്യമായ എൻജിനിയറിംഗ് വിംഗ് , സാങ്കേതിക തികവുള്ള സ്ഥിരമായ ജോലിക്കാർ , ആവശ്യമായ മെറ്റീയലുകളും , മെഷിനറികളും ഇല്ലാതെ യാണ് പണി നടത്തിയത്. എസ്റ്റിമേറ്റ് അനുസരിച്ച് അല്ല പലയിടത്തും പണി നടന്നത്. ഇത് പലപ്പോഴും നാട്ടുകാരുടെ തടസ്സങ്ങൾക്കും, പരാതികൾക്കും ഇടയാക്കി.  ജനപ്രതിനിധികളും നാട്ടുകാരും ധർണ സമരം, റോഡ്തടയൽ തുടങ്ങിയ പ്രക്ഷോഭങ്ങളും നടത്തി. ജില്ലാ കലക്ടർ, ജനപ്രതിനിധികൾ, എൻജിനിയർ മാർ എന്നിവരുടെ സാന്നിധ്യത്തിൽ നിരവധി തവണ ചർച്ച നടത്തുകയുണ്ടായി. അവസാനം 2021 - മെയ് 30 നകം പണി പൂർത്തിയാക്കാം എന്ന് ഉറപ്പ് തന്നതാണ്. ബസ് ഗതാഗതം ഉൾപ്പെടെ ഉണ്ടായിരുന്ന റോഡ് നിലവിലുണ്ടായിരുന്ന ടാറെല്ലാം കിളച്ച് മാറ്റി, കൾ വർട്ടുകളെല്ലാം പൊളിച്ചിട്ട് കാൽനടയാത്രക്ക് പോലും പറ്റാത്ത നിലയിൽ ചളിക്കുളമാക്കിയിരിക്കുന്നു.  വീടുകളും സ്ഥാപനങ്ങളും അപകടാവസ്ഥയിലായി . കിണറുകൾ, കൃഷിസ്ഥലങ്ങൾ എന്നിവ ഉപയോഗ ശൂന്യമായി. ഈ സാഹചര്യത്തിലാണ് ഒരു മാസം മുമ്പ് കരാറ് കാരന് സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതിനെ തുടർന്ന് ജൂലൈ 2 ന് കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി തലസ്ഥാനത്തെത്തി മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഇ. ചന്ദ്രശേഖരൻ എം എൽ എ .എന്നിവരെ കണ്ട് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സാങ്കേതികത്വങ്ങൾ നീക്കി പണി ആരംഭിക്കാൻ ഉത്തരവിറങ്ങിയത്.

No comments