നാടിന് റാങ്കിൻ്റെ തിളക്കം സമ്മാനിച്ച ആൻമേരിക്ക് ബളാൽ ഗ്രാമ പഞ്ചായത്തിൻ്റെ ആദരവ്
വെള്ളരിക്കുണ്ട് : കണ്ണൂർ സർവ്വകലാശാല ബി. എ. ഡവലപ്പ് മെന്റ് ഇക്കണോമിക്സ് പരീക്ഷയിൽ രാജപുരം പയസ് ടെൻത് കോളേജിൽ നിന്നും ഒന്നാം റാങ്ക് നേടിയ മാലോം പുല്ലൊടിയിലെ ആൻമേരിയെ ബളാൽ പഞ്ചായത്ത് ഉപഹാരം നൽകി ആദരിച്ചു.
ബളാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജു കട്ടക്കയം ആൻ മേരിക്ക് പഞ്ചായത്തിന്റെ ഉപഹാരം കൈമാറി. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു.
ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്,സ്ഥിരം സമിതി അധ്യക്ഷൻ മാരായ അലക്സ് നെടിയ കാലയിൽ,ടി. അബ്‌ദുൾ കാദർ, പി. പത്മാവതി, അംഗങ്ങളായ സന്ധ്യശിവൻ, കെ. വിഷ്ണു,ബിൻസി ജെയിൻ. എം. അജിത,ജോസഫ് വർക്കി,പി. സി. രഘു നാഥൻ നായർ, ദേവസ്യ തറപ്പേൽ, ശ്രീജരാമചന്ദ്രൻ. ജെസ്സി ചാക്കോ, പഞ്ചായത്ത് സെക്രട്ടറി കെ. റാഷിദ് എന്നിവർ പ്രസംഗിച്ചു.
No comments