Breaking News

അനധികൃത നിർമ്മാണം പൊളിച്ച് മാറ്റി സ്ഥാപിക്കാൻ നീക്കം: പ്രതിരോധത്തിനൊരുങ്ങി വെള്ളരിക്കുണ്ട് വടക്കാംകുന്ന് സംരക്ഷണ സമിതി


വെള്ളരിക്കുണ്ട്: മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ വടക്കാകുന്നിൽ ബളാൽ ഗ്രാമ പഞ്ചായത്തിൽ, ബളാൽ വില്ലേജ് അനുമതി നൽകിയ മാഗസിൻ (സ്ഫോടകവസ്തുക്കൾ ശേഖരിക്കുന്നത്) സ്ഥാപിച്ചത് കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പ വില്ലേജിൽ, ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃത അനുമതികൾ ബോധ്യപെട്ട അധികൃതർ അനുമതികൾ റദ്ദ് ചെയ്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് പകരം മാഗസിൻ ഉൾപ്പെടെ മാറ്റി സ്ഥാപിക്കാൻ ആവശ്യമായ ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് വടക്കാംകുന്ന് സംരക്ഷണ സമിതി അരോപിക്കുന്നു. ആയിരകണക്കിന് ജനങ്ങളുടെ ജീവനും, ആരോഗ്യപരമായ ജീവിതത്തിനും, സ്വത്തിനും ഭീഷണിയുയർത്തുന്ന വൻകിട ഖനന നീക്കങ്ങൾക്കെതിരെ  ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ. വാർഡ് മെമ്പർ എം.ബി.രാഘവന്റെ നേതൃത്വത്തിൽ വടക്കാകുന്ന് സംരക്ഷണ സമിതി അംഗങ്ങൾ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

No comments