Breaking News

പരപ്പയിലെ കണ്ടെയിൻമെൻ്റ് സോണിൽ ഭക്ഷ്യകിറ്റുമായി സേവാഭാരതി


പരപ്പ :കിനാനൂർ കരിന്തളം പഞ്ചായത്ത്‌ ഏഴാം വാർഡ് പരപ്പയിൽ കണ്ടൈൻമെൻറ് സോണായ പട്ളത്ത് അറുപതിലധികം നിർധന കുടുംബങ്ങൾക്ക് സേവാഭാരതി പ്രവർത്തകർ ഭക്ഷ്യകിറ്റ് നൽകി. ബിജെപി എൻആർഐ സെൽ കാസർഗോഡ് ജില്ല കൺവീനർ സുഭാഷ് ബാബു അടിയോടി ഭക്ഷ്യകിറ്റ് വിതരണം  ഉദ്ഘാടനം ചെയ്തു

സേവാഭാരതി കാസർഗോഡ് ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ സി  സേവാപ്രമുഖ് കുഞ്ഞികൃഷ്ണൻ എം, യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ, ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി പ്രമോദ് വർണ്ണം, ഹരികൃഷ്ണൻ കെ, ആർഎസ്എസ് മണ്ഡൽ  കാര്യവാഹക് സതീശൻ പ്ലാച്ചിക്കൽ, റിജിത് ക്ലായിക്കോട്,ബിജെപി ബൂത്ത്‌ പ്രസിഡന്റ് രവീന്ദ്രൻ പാലക്കിൽ മുരളി, മണികണ്ഠൻ, ബാലകൃഷ്ണൻ,നവനീത് തുടങ്ങിയവർ  സംബന്ധിച്ചു.

No comments