Breaking News

വ്യാപാരികളുടെ ജീവിത സമരം വ്യാപാരി വ്യവസായി സമിതി കാലിച്ചാനടുക്കം യൂണിറ്റ് ധർണ്ണാ സമരം നടത്തി

കാലിച്ചാനടുക്കം: വ്യാപാരി വ്യവസായി സമിതി കാലിച്ചാനടുക്കം യൂനിറ്റ്  ധർണ്ണാ സമരം നടത്തി. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, വ്യാപാരികൾക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കുക, വ്യാപാര സ്ഥാപനങ്ങൾക്ക് മോറോട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക, സ്വകാര്യ കെട്ടിടങ്ങളുടെ വാടക 6 മാസത്തേക്ക് ഒഴിവാക്കുക എന്നീ  ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. സെക്രട്ടറിയേറ്റ്, കളക്ട്രേറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, യുണിറ്റ് കേന്ദ്രങ്ങൾ എന്നിവടങ്ങളിലായി സംസ്ഥാന വ്യാപകമായി വ്യാപാരികളുടെ ജീവിതസമരം നടന്നു. കാലിച്ചാനടുക്കം യൂണിറ്റ് ധർണ്ണ സമരം  ഏരിയാ കമ്മറ്റി അംഗം ഒ.കെ രാജൻ ഉദ്ഘാടനം ചെയ്തു. അപ്പൂഞ്ഞി അദ്ധ്യക്ഷനായ യോഗത്തിൽ ഷിബു സ്വാഗതം പറഞ്ഞു.  മധു ആമ്പിലേരി സംസാരിച്ചു. പിവി മധു നന്ദി പറഞ്ഞു.

No comments