Breaking News

തല കുടത്തിൽ കുരുങ്ങി പരക്കംപാഞ്ഞ വളർത്തുനായക്ക് തൃക്കരിപ്പൂരിലെ അഗ്നിരക്ഷാസേന രക്ഷകരായി


ചെറുവത്തൂർ: വെള്ളമെടുക്കുന്ന  കുടത്തിൽ തല കുടുങ്ങി പരക്കം പാഞ്ഞ വളർത്തുനായക്ക്  അഗ്നി രക്ഷാ സേനാംഗങ്ങൾ രക്ഷകരായി.

മുണ്ടക്കണ്ടത്തെ രാമകൃഷ്ണൻ്റെ വീട്ടിലെ വളർത്തുനായയുടെ തലയാണ് വെള്ളമെടുക്കുന്ന കുടത്തിൽ കുടുങ്ങിയത്. തൃക്കരിപ്പൂർ അഗ്നി രക്ഷാ നിലയത്തിലെ  സ്റ്റേഷൻ ഓഫീസർ ശ്രീനാഥിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻ്റ് റസ്ക്യു ഓഫീസർ ശശിധരൻ, ഫയർ ആൻ്റ് റസ്ക്യു ഓഫീസർമാരായ വി.എൻ. വേണുഗോപാൽ, കെ.ടി.ചന്ദ്രൻ എന്നിവർ ചേർന്ന് ഷിയേസ് ഉപയോഗിച്ച് അറുത്തു മാറ്റി.

No comments