Breaking News

SSLC ഉന്നത വിജയികളെ അനുമോദിച്ച് പ്ലാച്ചിക്കര പൊതുജന വായനശാല


വെള്ളരിക്കുണ്ട്: 2020-21 SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പൊതുജന വായനശാല പ്ലാച്ചിക്കര അനുമോദിച്ചു. 

കോവിഡ് പ്രോട്ടോകോൾ പാലിച്ച് വായനശാലയിൽ വെച്ച് നടന്ന യോഗം വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് മെമ്പർ ലില്ലിക്കുട്ടി ഡെന്നി ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. വായനശാല സെക്രട്ടറി അനിൽ കെ വി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് പ്രവീൺ ടി വി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ജോസ് സെബാസ്റ്റ്യൻ ആശംസയും ലൈബ്രേറിയൻ നിഷ സി നന്ദിയും പറഞ്ഞു.

No comments