Breaking News

പാചകവാതക സിലിണ്ടറിന്റെ വില കൂടി : സിലണ്ടറിന് 72.50 രൂപയാണ് വര്‍ധിച്ചത് പുതുക്കിയ നിരക്കനുസരിച്ച് സിലിണ്ടറിന് രാജ്യത്ത് 1,620 രൂപയാണ് വില.


ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു.വാണിജ്യ സിലണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.

പുതുക്കിയ നിരക്കനുസരിച്ച് സിലിണ്ടറിന് രാജ്യത്ത് 1,620 രൂപയാണ് വില.സിലണ്ടറിന് 72.50 രൂപയാണ് വര്‍ധിച്ചത്. ഗാര്‍ഹിഗാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.

അതോസമയം ഇന്ത്യയില്‍ തുടര്‍ച്ചയായ 16 -ാം ദിവസവും രാജ്യത്ത് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു. ഡീസല്‍ വിലയും വര്‍ദ്ധിച്ചിട്ടില്ല. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.84 രൂപയും ഡീസല്‍ വില 89.87 രൂപയുമായി തുടര്‍ന്നു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 107.83 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 97.45 രൂപയ്ക്കും ലഭ്യമാണ്.

ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.49 രൂപയും ഡീസലിന് ലിറ്ററിന് 94.39 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 102.08 രൂപയും ഡീസലിന് 93.02 രൂപയും എന്ന നിരക്കാണ്. ഭോപ്പാലില്‍ പെട്രോളിന് 110.20 രൂപയും ഡീസലിന് ഒരു ലിറ്ററിന് 98.67 രൂപയുമാണ് വില.

മെയ് 4 മുതല്‍ പശ്ചിമബംഗാള്‍, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുള്‍പ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകള്‍ നടപ്പിലാക്കും. മൂല്യവര്‍ദ്ധിത നികുതികള്‍, പ്രാദേശിക, ചരക്ക് ചാര്‍ജുകള്‍ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

അവസാനമായി സംഭവിച്ച വിലമാറ്റം ജൂലൈ 17നാണ്, അതിനുശേഷം നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. എന്നിരുന്നാലും, ഇത് ഇപ്പോഴും രാജ്യത്തുടനീളമുള്ള ഇന്ധനനിരക്കിനെ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുന്നു.

അവസാന വിലവര്‍ദ്ധനവ് അനുസരിച്ച് പെട്രോളിന് 26 മുതല്‍ 34 പൈസ വരെ വര്‍ധനയുണ്ടായി. ഡീസല്‍ നിരക്കില്‍ 15 മുതല്‍ 37 പൈസ വരെയും. ഡീസല്‍ വില ലിറ്ററിന് 100 രൂപയുടെ പരിധിയിലാണെങ്കിലും കഴിഞ്ഞ ഒന്‍പത് ദിവസമായി ഇത് മുന്നോട്ടു കുതിക്കാതെ നിലനില്‍ക്കുന്നുണ്ട്.

പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജൂലൈ 19 ന് പാര്‍ലമെന്റിന് സമര്‍പ്പിച്ച കണക്കനുസരിച്ച് രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ്, ഒഡീഷ എന്നിവയാണ് വാറ്റ് ഏറ്റവും കൂടുതല്‍ ഈടാക്കുന്ന സംസ്ഥാനങ്ങള്‍.

No comments