Breaking News

വിപുലമായ പരിപാടിയോടെ ബളാൽ പഞ്ചായത്ത്‌ പതിനൊന്നാം വാർഡിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


വള്ളിക്കടവ് :ബളാൽ പഞ്ചായത്ത്‌ പതിനൊന്നം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം ദേശീയ പതാക ഉയർത്തി. ഡിസിസി മെമ്പർ എൻ ടി വിൻസെന്റ് അദ്യക്ഷത വഹിച്ചു. പ്ലസ് 2, എസ് എസ് ൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റി സെക്രട്ടറി ഗിരീഷ് വട്ടക്കാട്ടുo, പഞ്ചായത്ത്‌ അംഗം ജെസ്സി ചാക്കോയും കൈമാറി. ഡാർലിൻ ജോർജ് കടവൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡിലെ മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകർ ആയ അഗസ്റ്റിൻ മാടപ്പള്ളി, കുറുവച്ചൻ എന്നിവരെ, രാജു കട്ടക്കയം എൻ ടി വിൻസെന്റ് എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു.കെ എസ് യു ജില്ലാ സെക്രട്ടറി മാർട്ടിൻ എബ്രഹാം, അമൽ പാറത്താൽ, ജോമോൻ പിണക്കാട്ട് പറമ്പിൽ, വിനോദ് കുമാർ പി ജി , ലിബി ജോമോൻ, ജോണി ജോസ്, സുബിത് ചെമ്പകശേരി എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു.യൂത്ത് കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റ്‌ സോമേഷ് വള്ളിക്കടവ് നന്ദി പറഞ്ഞു.പങ്കെടുത്ത എല്ലാവർക്കും, നാട്ടുകാർക്കും പായസ വിതരണവും നടത്തി.

No comments