ദേശീയ സംസ്ഥാനതല വടംവലി മത്സരത്തിലെ വിജയികളായ വെള്ളരിക്കുണ്ട് സെൻ്റ്.ജൂഡ്സിലെ കായിക പ്രതിഭകൾക്ക് പൗരാവലിയുടെ അനുമോദനം
വെള്ളരിക്കുണ്ട്: 2021 വർഷത്തെ ദേശീയ സംസ്ഥാന തല തല വടംവലി ജേതാക്കളായ വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് എച്ച്.എസ്.എസ് കായികതാരങ്ങളെ പൗരാവലി അനുമോദിച്ചു. 2013 മുതൽ കഴിഞ്ഞ എട്ട് വർഷകാലങ്ങളായി കേരളത്തിന്റെ പെരുമ വടംവലിയിൽ പെരുമ്പറകൊള്ളിക്കുന്ന സെന്റ് ജൂഡ്സിന്റെ അഭിമാന താരങ്ങൾക്ക് സ്ക്കൂൾ മാനേജർ ഫാ.ഡോ.ജോൺസൺ അന്ത്യാംകുളം സമ്മാന വിതരണം നടത്തി. പി.ടി.എ പ്രസിഡന്റ് ബേബി ചെമ്പരത്തി അധ്യക്ഷനായി. പ്രിൻസിപ്പൽ കെ.കെ ഷാജു, പ്രധാനധ്യാപിക കെ.എം അന്നമ്മ '
ടീം മാനേജർമാരായ ജിമ്മി മാത്യു ,ഷീബ വർഗീസ് കായികധ്യാപിക ടെസി ജോസഫ് , സ്റ്റാഫ് സെക്രട്ടറി മെർലിൻ, ടീം കോച്ച് ബാലൻ കനകപ്പള്ളി എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു. കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിലും ഉൾപ്പെടെ 40ൽ അധികം സംസ്ഥാന താരങ്ങളെ വിജയത്തിലേക്കെത്തിച്ച വെള്ളരിക്കുണ്ട് സെൻ്റ് 'ജൂഡ്സ് കൂടുതൽ മികവിന് വേണ്ടിയുള്ള പരിശ്രമത്തിലാണ്. താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലെ ഈ സ്ക്കൂളിന് കൂടുതൽ സഹായങ്ങൾ സംസ്ഥാന സർക്കാരിൽ നിന്നും ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾക്കായി തുടർപ്രവർത്തനങ്ങൾക്കും ഈ അനുമോദന യോഗം നിവേദനം സമർപ്പിക്കുവാനും തീരുമാനമായി.
No comments