Breaking News

വെള്ളരിക്കുണ്ട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് കെ.പി.എസ്.ടി.എ മാസ്കുകൾ നൽകി



വെള്ളരിക്കുണ്ട്: കെ.പി എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലാ കമ്മറ്റി വെള്ളരിക്കുണ്ട് ബ്ലോക്ക് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് മാസ്ക്കുകൾ വിതരണം ചെയ്തു. സംസ്ഥാന ഉപസമിതി കൺവീനർ പി.ജെ ജോസഫ് മെഡിക്കൽ ഓഫീസർ രാജശ്രീ എസിനു 200 എണ്ണം  എൻ 95 മാസ്കുകൾ കൈമാറി കൊണ്ട് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ്  ജോർജ് തോമസ് ആദ്ധ്യക്ഷനായിരുന്നു.  ജില്ലാ വൈസ് പ്രസിഡൻറ് വർഗീസ് സി എം, ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി ഫിലിപ്പ്, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ ഏലിയാമ്മ വർഗീസ് , ഉപജില്ലാ വൈസ് പ്രസിഡൻ്റ് മാരായ ബാലചന്ദ്രൻ പി.കെ, ജെന്നി പിൻ എൻ, കമ്മറ്റിയംഗം ജിമ്മി മാത്യു എന്നിവർ സംസാരിച്ചു.

No comments