Breaking News

പത്രാധിപരുടെ വീടിന് നേരെ ബോംബേറ് : വെള്ളരിക്കുണ്ടിലെ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു





വെള്ളരിക്കുണ്ട് : ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ വീട്ടിനു നേരെ  നടത്തിയ ബോംബേറിൽ കേരളാ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയാ പേഴ്സൺ യൂണിയൻ വെള്ളരിക്കുണ്ട് സോൺ കമ്മറ്റി പ്രതിഷേധിച്ചു.


സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിനെതിരെ രംഗത്തു വരുന്ന അസഹിഷ്ണുതയുടെ വക്താക്കളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും  കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവാണമെന്നും യോഗം ആവശ്യപെട്ടു..


യോഗത്തിൽ പ്രസിഡന്റ് ടി. പി. രാഘവൻ  അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മറ്റി അംഗം സുധീഷ് പുങ്ങംചാൽ, വെള്ളരിക്കുണ്ട് സോൺ സെക്രട്ടറി ഡാജി ഓടക്കൽ, ചന്ദ്രു വെള്ളരിക്കുണ്ട്, ഹരികൃഷ്ണൻ , എ.ആർ. മുരളി, പി. വി. രവീന്ദ്രൻ. ജോയ് ചാക്കോ, ഹരിപ്രസാദ്, ജോർജ്കുട്ടി തോമസ്,വിജയൻ ഭീമനടി. എന്നിവർ പ്രസംഗിച്ചു.

No comments